ബജറ്റ് 2022; പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ച് പൊതുബജറ്റ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കി. നിലവില്‍ 60000 കുടുംബങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
3 .8 കോടി വീടുകളില്‍ കുടിവെള്ളം പൈപ്പ് വഴി എത്തിക്കുന്നതിന് 60000 കോടി അനുവദിച്ചു. 2022- 23 വര്‍ഷത്തില്‍ പദ്ധതിക്ക് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
Read Also : നാല് മേഖലകൾക്ക് ഊന്നൽ നൽകി ബജറ്റ്; വികസനവും സാമ്പത്തിക നിക്ഷേപവും മുഖ്യലക്ഷ്യം
കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം.
Story Highlights : pradhan mantri awas yojana, budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here