Advertisement

കെ.ടി.ജലീലിനെതിരേ കോടതിയലക്ഷ്യ കേസിന് അനുമതി തേടി ബിജെപി നേതാവ്

February 2, 2022
2 minutes Read

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമര്‍ശങ്ങളില്‍ കെ.ടി.ജലീലിനെതിരേ കോടതിയലക്ഷ്യ കേസിന് അനുമതി തേടി ബിജെപി നേതാവ് സന്ദീപ് വചസ്പതി. എംഎല്‍എ എന്ന നിലയില്‍ കെ.ടി.ജലീലിനെതിരേ നിയമനടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നല്‍കി. ലോകായുക്തക്കെതിരേയുള്ള പരസ്യ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് സന്ദീപ് പറഞ്ഞു.

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. സിറിയക് ജോസഫിനെതിരെ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിധിയെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിക്കെതിരെയാണ്. കോഴവാങ്ങിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞതെന്ന പരാമര്‍ശം കേരളാ ഹൈക്കോടതിയ്ക്കും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ്. അതിനാല്‍ ജലീലനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും സന്ദീപ് പറഞ്ഞു.

Read Also : ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

നേരത്തെ തന്നെ ലോകായുക്തക്കെതിരായ ആക്ഷേപത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാന്‍ ലോകായുക്തയില്‍ ഹര്‍ജിയെത്തിയിരുന്നു. ലോയോഴ്‌സ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലോകായുക്തയെന്ന ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹര്‍ജി. അതിനാല്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ആളാണെന്നടക്കം ജലീല്‍ ആരോപണമുന്നയിച്ചിരുന്നു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സഹോദര ഭാര്യ ജാന്‍സി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.

Story Highlights : BJP leader seeks permission for court case against KT Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top