Advertisement

പാമ്പ് കടിയേറ്റിട്ടും പതറിയില്ല; സ്വയം പ്രഥമ രക്ഷാ മാർഗങ്ങൾ നൽകി വാവ സുരേഷ്; ദൃശ്യങ്ങൾ

February 2, 2022
2 minutes Read
vava suresh giving himself first aid

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്തിന് ശേഷമുള്ള ദൃശ്യങ്ങൾ ട്വന്റിഫോറിന്. വാവ സുരേഷിന്റെ കാൽ മുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. ( vava suresh giving himself first aid

പാമ്പിന്റെ കടിയേറ്റ ഉടൻ സുരേഷ് പാന്റ് പൊക്കി വച്ച് രക്തം ഞെക്കി പുറത്തേക്ക് കളയുന്നത് കണ്ടുവെന്നും അധികം ആഴത്തിലുള്ള മുറിവ് ആയിരിക്കില്ല എന്നാണ് അപ്പോൾ കരുതിയതെന്ന് സംഭവം കണ്ട ദൃക്‌സാക്ഷി പറയുന്നു.

പാമ്പിനെ ചാക്കിലേക്ക് കയറ്റാൻ വാവ സുരേഷ് പാടുപെട്ടിരുന്നു. ചാക്കിൽ കീടനാശിനിയുടെ അംശമുള്ളതാണ് പാമ്പിന് വൈര്യം തോന്നാനുള്ള കാരണമെന്ന് വാവ സുരേഷ് പറയുന്നു. കടിയേറ്റെങ്കിലും സമചിത്തത കൈവിടാതെ പാമ്പിലെ ചാക്കിലാക്കിയ ശേഷം ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും വാവ സുരേഷ് പറഞ്ഞു. തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്ന് വാവ സുരേഷ് നിർദേശം നൽകിയിരുന്നു.

Read Also : വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി; ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങി

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights : vava suresh giving himself first aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top