Advertisement

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഈ മാസം 22 ന് ; സന്ദർശകരെ കാത്തിരിക്കുന്നത് ലോകത്തിന്റെ സാങ്കേതിക ഭാവി മുൻകൂട്ടി കാണാനുള്ള അവസരം

February 3, 2022
1 minute Read
dubai future museum

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഈ മാസം 22 ന് തുറന്നുകൊടുക്കും. ലോകത്തിന്റെ സാങ്കേതിക ഭാവി മുൻകൂട്ടി കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് മ്യൂസിയം. ( dubai future museum )

പുറംചുമരുകളിൽ അറബിക് കാലിഗ്രാഫി ആലേഖനം ചെയ്തതടക്കം ഘടനയിലും നിർമാണത്തിലും ഏറെ പുതുമകളോടെയാണ് മ്യുസിയം ഒരുങ്ങുന്നത്.

ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുറക്കുന്ന വിവരം പുറത്തുവിട്ടത്.

Read Also : ഡീകമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ മ്യൂസിയം ആക്കുന്നു

ലോകത്തെ മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി നാഷനൽ ജ്യോഗ്രാഫിക് 2021 ൽ തെരഞ്ഞെടുത്ത മ്യൂസിയം ഓഫ് ഫ്യൂചർ ദുബായുടെ രാജപാതെയന്നറിയപ്പെടുന്ന ഷെയ്ഖ് സായിദ് റോഡിനരുകിലായാണ് സ്ഥിതി ചെയ്യുന്നത്.

വർത്തമാനകാലത്തിരുന്ന് ഭാവിയുടെ ലോകം നേരിൽ കണ്ടനുഭവിക്കാനുളള അവസരമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ഒരുക്കുക. 30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലാണ് എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റെ നേർക്കാഴ്ച ദുബായ് ഒരുക്കിയിരിക്കുന്നത്. പുറംചുമരുകളിൽ അറബിക് കാലിഗ്രാഫിയുടെ മനോഹാരിതയും കാണാനാവും. ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമായിരിക്കും ഫ്യൂച്ചർ മ്യൂസിയം

Story Highlights : Dubai future museum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top