വെടിയുതിർത്തവർക്കെതിരെ കടുത്ത വകുപ്പ് ചുമത്തണം; കേന്ദ്രസർക്കാർ ഏർപ്പാടാക്കിയ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി

കേന്ദ്രസർക്കാർ ഏർപ്പാടാക്കിയ ഇസഡ് കാറ്റഗറി സുരക്ഷ എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീൻ ഒവൈസി നിരസിച്ചതായി എൻഡിടിവി റിപ്പോർട്ട്. വെടിയുതിർത്തവർക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വെച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.
ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ടു ബുള്ളറ്റുകൾ കാറിൽ തറച്ചുവെന്നും ടയറുകൾ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ ഡൽഹിക്ക് തിരിച്ചതായും ഒവൈസി വ്യക്തമാക്കി.
കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികൾക്ക് സുരക്ഷ ഏർപ്പൊടുക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയിൽ വ്യക്തികൾക്ക് സുരക്ഷ ഏർപ്പാടാക്കാറുള്ളത്.
Story Highlights: aimim-chief-asaduddin-owaisi-rejects-z-category-security-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here