Advertisement

‘എന്റെ ജോലി ഞാൻ ചെയ്യുന്നു, ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല’; സൗരവ് ഗാംഗുലി

February 4, 2022
1 minute Read

ബി.സി.സി.ഐ പ്രസിഡന്റ് എന്ന നിലയിൽ തൻ്റെ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് സൗരവ് ഗാംഗുലി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം തെറ്റാണ്. ആ ചിത്രം (സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റൻ വിരാട് കോലി, ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർക്കൊപ്പം ഗാംഗുലി ഇരിക്കുന്നത് കാണാം) സെലക്ഷൻ കമ്മിറ്റി യോഗത്തിൽ നിന്നുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയേഷ് ജോർജ് സെലക്ഷൻ കമ്മിറ്റി യോഗത്തിന്റെ ഭാഗമല്ല. ഇന്ത്യക്കായി 424 അന്താരാഷ്ട്ര മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി അത് ആളുകളെ ഓർമ്മപ്പെടുത്തുകയാണെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ബോർഡ് സെക്രട്ടറി ജയ് ഷായുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജയ് ഷാ പ്രിയപ്പെട്ട സുഹൃത്തും വിശ്വസ്തനായ സഹപ്രവർത്തകനുമാണെന്ന് അദ്ദേഹം മറുപടി നൽകി. ഈ ദുഷ്‌കരമായ സമയങ്ങളിൽ, പ്രത്യേകിച്ച് ഈ രണ്ട് വർഷങ്ങളിൽ ബോർഡ് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു എന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെ കണ്ടെത്താൻ ചില മാനദണ്ഡങ്ങളുണ്ട്. അതിന് യോജിക്കുന്നവർ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ ആകുമെന്നും ഗാംഗുലി വ്യക്തമാക്കി. സെലക്ടർമാർക്ക് ഒരു പേര് മനസ്സിലുണ്ടാകും. അവർ ഭാരവാഹികളുമായും പ്രസിഡന്റുമായും സെക്രട്ടറിയുമായും ചർച്ച ചെയ്യും. സമയബന്ധിതമായി ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നും വിശ്വസിക്കുന്നു, ഗാംഗുലി അറിയിച്ചു.

Story Highlights: i-do-my-job-as-bcci-president-sourav-ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top