കൊവിഡ് മരണം 5 ലക്ഷം കടന്ന് ഇന്ത്യ

ഇന്ത്യയിൽ ആകെ കൊവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളത്തിലാണ് കൂടുതൽ മരണങ്ങൾ, 595 മരണം. മഹാരാഷ്ട്ര (81), കർണാടകയിൽ 53 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1,27,496 പുതിയ കൊവിഡ് കേസുകൾ വെള്ളിയാഴ്ച രേഖപ്പെടുത്തി.
രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.2 കോടിയിലെത്തി. ആശ്വാസമായി സജീവ കേസുകൾ 13.4 ലക്ഷമായി കുറഞ്ഞു. കേരളത്തിൽ വെള്ളിയാഴ്ച 38,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കർണാടക (14,950), മഹാരാഷ്ട്ര (13,840) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. രാത്രി 10 വരെ പുറത്തിറക്കിയ സംസ്ഥാന ബുള്ളറ്റിനുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ.
അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, ത്രിപുര എന്നിവ ഈ ദിവസത്തെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജനസംഖ്യയുടെ 93.2% പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ട്. അതേസമയം 71.3% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. 15-17 വയസ് പ്രായമുള്ള കൂട്ടത്തിൽ ജനസംഖ്യയുടെ 72% പേർക്കും ആദ്യ ഡോസ് ലഭിച്ചു.
Story Highlights: india-records-5-lakh-covid-deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here