മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത വിധി ഇന്ന്

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത വിധി ഇന്ന്. തുടർവാദവും ലോകായുക്ത ഇന്ന് കേൾക്കും. കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്. ( lokayukta verdict r bindu today )
ഗവർണർ ആവശ്യപ്പെട്ടിട്ടാണ് വി.സി നിയമനത്തിൽ പ്രൊപ്പോസൽ നൽകിയതെന്നു സർക്കാർ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.എന്നാൽ ഇത് നിഷേധിച്ച് ഗവർണറുടെ ഓഫിസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹർജി ഭേദഗതി ചെയ്യാൻ കൂടുതൽ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയെ കൂടി കക്ഷി ചേർക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
Story Highlights : lokayukta verdict r bindu today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here