Advertisement

180 ഡിഗ്രിയിൽ കറങ്ങുന്ന സീറ്റുകളും അടിപൊളി കാഴ്ചകളും; ഇത് ഒരു സാധാരണ യാത്രയല്ല…

February 4, 2022
1 minute Read

മുംബൈ-ഗോവ റൂട്ടിലെ മനോഹരമായ കാഴ്ചകളെല്ലാം ആസ്വദിച്ച് ഒരു ട്രെയിൻ യാത്ര. ചില്ലു ജാലകങ്ങളിലൂടെ പശ്ചിമ ഘട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത് വിസ്താഡോം കോച്ചുമായി മുംബൈ-പൂനെ ഡെക്കാൻ എക്സ്പ്രസ്. യൂറോപ്യൻ രീതിയിലാണ് ഈ കോച്ച് ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു കോച്ച് ഒരുക്കിയത്. എന്തൊക്കെയാണ് ട്രെയിനിന്റെ പ്രത്യേകതകൾ…

ഗ്ലാസ് പാനലുകൾ കൊണ്ട് സജ്ജീകരിച്ച മേൽക്കൂരകളും ജാലകങ്ങളുമാണ് ഈ ട്രെയിനിനുള്ളത്. പൂർണമായും എയർ കണ്ടീഷനിംങ് ചെയ്ത കോച്ചാണിത്. ഇരിപ്പിടങ്ങൾക്ക് വരെ പ്രത്യേകതയുണ്ട്. 180 ഡിഗ്രിയിൽ കറങ്ങാൻ സാധിക്കുന്ന സീറ്റുകളാണ് ഇതിൽ കൊടുത്തിരിക്കുന്നത്. മുംബൈ-പുണെ റൂട്ടിലെ മലകളും പുഴകളും താഴ്വരകളും കണ്ടാസ്വദിച്ച് നല്ല അടിപൊളിയായി യാത്ര ചെയ്യാം. ഈ റൂട്ടിലെ പ്രധാന കാഴ്ചകളാണ് ഉല്ലാസ് താഴ്വര, ഉല്ലാസ് നദി, സോംഗിർ ഹിൽ, ലോണാവാല, തുരങ്കങ്ങൾ തുടങ്ങി നിരവധിയാണ്. ആകെ നാല്പതിനാല് സീറ്റുകളാണ് ഈ കോച്ചിനകത്ത് ഉള്ളത്. മൾട്ടി ടിയർ ലഗേജ് റാക്ക്, ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോർ, തുടങ്ങി മറ്റു സൗകര്യങ്ങളും ഈ കോച്ചിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒബ്‌സർവേഷൻ ലോഞ്ചും ഇതിനകത്ത് ഉണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നേരത്തെ ട്രെയിൻ പാളത്തിലിറക്കാൻ തീരുമാനിച്ചിരുന്നിലെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം വൈകിപോകുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ച് നിര്മിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ട്രെയിൻ ആദ്യ യാത്ര നടത്തിയത്. ആദ്യ യാത്രയിൽ തന്നെ എല്ലാ സീറ്റിലും യാത്രക്കാർ ഉണ്ടായിരുന്നു. മഹാരാഷ്‌ട്രയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റിലും പിആർഎസ് കേന്ദ്രങ്ങളിലും ട്രെയിൻ യാത്രയുടെ ടിക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിലുള്ള യാത്രക്കാർക്കും ടിക്കറ്റിന് ഇളവോ മറ്റു ആഅനുകൂല്യങ്ങളോ ലഭിക്കില്ല. കൊവിഡ് നിയന്ത്രങ്ങളും പ്രോട്ടോകോളുകളും പാലിച്ചാണ് ഇപ്പോൾ യാത്ര ആരംഭിച്ചിരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top