Advertisement

കൊറോണ നിയന്ത്രണങ്ങൾ തീയറ്ററുകൾക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

February 4, 2022
1 minute Read
theater opening petition highcourt

കൊറോണ നിയന്ത്രണങ്ങൾ തീയറ്ററുകൾക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു.

കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ തീയറ്ററുകൾ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ഡൽഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളിൽ കർഫ്യൂ സമയങ്ങളിൽ പോലും 50% പ്രവേശനം അനുവദിച്ച് തീയറ്ററുകൾ പ്രവർത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.

Read Also : കൊറോണ വൈറസിന്റെ പുതിയ വകഭേദം: ദക്ഷിണാഫ്രിക്ക-നെതർലൻഡ് പരമ്പര ഉപേക്ഷിച്ചു

അതേസമയം, സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

Story Highlights : theater opening petition highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top