വധശ്രമക്കേസ്; ദിലീപിന്റേതെന്ന രണ്ട് ശബ്ദരേഖകള്‍ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്ദരേഖകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്ഥരെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശബ്ദരേഖ ട്വന്റി ഫോറിന് ലഭിച്ചു.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്നും തട്ടാന്‍ തീരുമാനിച്ചാല്‍ ഒരു വര്‍ഷത്തേയ്ക്ക് ഫോണ്‍ ഉപയോഗിക്കരുതെന്നും പറയുന്ന രണ്ട് ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിനോട് ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്നതാണ് ആദ്യ ഫോണ്‍സംഭാഷണമെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഒരാളെ തട്ടമെന്ന് തീരുമാനിച്ചാല്‍ അയാളുടെ കൂടെ പോയി മാര്‍ക്കറ്റിലോ എവിടെയെങ്കിലും വെച്ച് തട്ടിയേക്കണ്ണം, കൂടെയുള്ള രണ്ടു പേരെ കൂടി തട്ടിയാല്‍ ആരെയാണ് സംശയിക്കുകയെന്ന് മനസിലാകില്ലെന്നാണ് അദ്ദേഹം സഹോദരനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Read Also : പീഡനപരാതിക്ക് പിന്നില്‍ ദിലീപ്; ഭീഷണിപ്പെടുത്തിയാലും പിന്മാറില്ലെന്ന് ബാലചന്ദ്രകുമാര്‍
ട്രൂത്ത് എന്ന ഷാജി കൈലാസിന്റെ സിനിമയുടെ റഫറന്‍സെടുത്താണ് ദീലിപ് സംസാരിച്ചത്. അതിലൊരു മുഖ്യമന്ത്രി കൊല ചെയ്യപ്പെടുന്നു. അന്വേഷണം മുഴുവന്‍ മുഖ്യമന്ത്രിയുടെ പുറകെ പോകും. യഥാര്‍ത്ഥത്തില്‍ കൊല്ലാന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയോടൊപ്പം വേദിയിലിരുന്ന മറ്റൊരുദ്യോഗസ്ഥനെയാണ്. അത് വിശദമാക്കുന്നതും ഈ ശബ്ദരേഖയുടെ തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
രണ്ടാമത്തെ ഓഡിയോയില്‍ ദിലീപിന് അനുജന്‍ നല്‍കുന്ന നിര്‍ദേശമാണ്. വരുന്ന ഒരു വര്‍ഷം ചേട്ടന്‍ ഫോണുപയോഗിക്കുരുത്. ഒരു കോള്‍ ലിസ്റ്റുമുണ്ടാക്കരുത് തുടങ്ങി ഒരു വര്‍ഷത്തെ അവരുടെ പദ്ധതികള്‍ വിശദമാക്കുന്നതാണ് ഓഡിയോയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിലീപിന് ഏറ്റവും കൂടുതല്‍ വൈരാഗ്യമുള്ളത് ബൈജു പൗലോസ് എന്ന ഉദ്യോഗസ്ഥനോടാണ്. അദ്ദേഹത്തിനൊപ്പം മറ്റുദ്യോഗസ്ഥരേയും വകവരുത്തുന്നത് സംബന്ധിച്ച് അന്ന് പലസമയങ്ങളില്‍ ചര്‍ച്ച നടന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here