മണിപ്പൂർ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ബിരേൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ ദേവിയും ബിരേൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.
‘ഹിൻഗാംഗ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണിപ്പൂർ ബിജെപി അധ്യക്ഷ ശാരദാ ദേവിയും ഉണ്ടായിരുന്നു. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും ഞാൻ ആശംസകൾ നേരുന്നു’ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രിക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിശേഷിപ്പിച്ചു. ബിജെപി പ്രകടനപത്രിക എത്രയും വേഗം പുറത്തിറക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഹിൻഗാംഗ് മണ്ഡലം ശുദ്ധീകരിക്കും. കോൺഗ്രസിൽ നിന്നുള്ള എതിരാളിയെ പേരിന് മാത്രമുള്ള സ്ഥാനാർത്ഥിയെന്നും അദ്ദേഹം പരിഹസിച്ചു.
Story Highlights: biren-singh-files-nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here