രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ; 1.49 ലക്ഷം പുതിയ കേസുകള്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് 1,49,394 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,19,52,712 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. 14,35,569 നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തി നേടി . ആകെ രോഗമുക്തരുടെ എണ്ണം 4,00,17,088 ആയി.
1072 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് വിതരണം ചെയ്ത കൊവിഡ് വാക്‌സിനുകളുടെ എണ്ണം 4,00,17,088 ആയി. കേരളത്തില്‍ ഇന്നലെ 38,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Also : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു
തമിഴ്‌നാട്ടിലും കര്‍ണാടകയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. പുതുച്ചേരിയില്‍ സ്‌കൂളുകളും കോളജുകളും ഇന്നലെ മുതല്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. പതിനായിരത്തില്‍ താഴെ മാത്രമാണ് ഇന്നലെ തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് കണക്ക്.
Story Highlights: india covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here