Advertisement

എസ് രാജേന്ദ്രൻ എം എൽ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിൽ; എം എം മണി ട്വന്റിഫോറിനോട്

February 5, 2022
1 minute Read
  • രാജേന്ദ്രൻ ബ്രാഹ്മണൻ ആയത് കൊണ്ടല്ല, സംവരണ വിഭാഗക്കാരനായത് കൊണ്ടാണ് സ്ഥാനാർത്ഥിയായാത്

ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി. എസ് രാജേന്ദ്രൻ എം എൽ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിലെന്ന് എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു. സംവരണ സീറ്റിൽ ജാതി നോക്കിയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്.

രാജേന്ദ്രൻ ബ്രാഹ്മണൻ ആയത് കൊണ്ടല്ല, സംവരണ വിഭാഗക്കാരനായത് കൊണ്ടാണ് സ്ഥാനാർത്ഥിയായാത്. 15 കൊല്ലം എം എൽ എ ആയി നടന്നതും ജാതീയമായ പരിഗണന ലഭിച്ചത് കൊണ്ട്. പാർട്ടിക്കെതിരെ പറഞ്ഞാൽ രാജേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം തനിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ശരിയയല്ലെന്ന് സിപിഐഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു. ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് താനല്ല പാർട്ടിയാണ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാലങ്ങളായി ചിലർ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. താൻ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല.

ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് പാർട്ടി പറയുന്നു. പാർട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖർക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. പാർട്ടിയോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാൻ ആർക്കുമാകില്ല. ജില്ല നേതാക്കൾ തനിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുമെന്ന് കരുതുന്നില്ല.

പാർട്ടി നടപടിക്ക് പിന്നിൽ എം.എം മണി ആണോ എന്ന് ഇപ്പോൾ പറയുന്നില്ല. കാലം അതിന് മറുപടി നൽകും. തനിക്ക് സിപിഐയിലേക്ക് പോകാൻ ആഗ്രഹമില്ല. പാർട്ടിയിലെ ചിലരാണ് അത് ആഗ്രഹിക്കുന്നത്. സി.പി.എം എന്ന ബോർഡ് വെച്ചാൽ മാത്രം ആളുകളെ ആകർഷിക്കാനാവില്ല. ആളുകളെ ആകർഷിക്കാൻ ആരെങ്കിലുമൊക്കെ ഇടപെടണം. ബൂത്ത് കമ്മറ്റി പോലും കൂടാത്തിടത്ത് പോയി യോഗം വിളിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തനിക്കെതിരായ നീക്കം നേരത്തെ തുടങ്ങിയിരുന്നുവെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: mmmani-against-s-rajendran-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top