സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പ്രതികൾ. ഇന്നലെയാണ് അന്വേഷണ സംഘത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മറുപടി നൽകിയത്. അന്വേഷണ സംഘം ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം.
അന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള വാദം ഹൈക്കോടതിയിൽ ഉയർന്നു വന്നതിനെ തുടർന്ന് ഡിജിപി പ്രതികരിക്കുകയായിരുന്നു. ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ അത് കൈപ്പറ്റാൻ പോലും പ്രതികൾ തയാറായിരുന്നില്ല.അന്വേഷണത്തോട് തീർത്തും സഹകരിക്കാത്ത സാഹചര്യമാണ് ഉണ്ടായത്.
Read Also : പീഡന ദൃശ്യം ചോര്‍ന്ന സംഭവം; പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ച് നടി
പിന്നാലെയാണ് അഭിഭാഷകർ വഴി ശബ്‌ദ പരിശോധനയ്ക്ക് പ്രതികൾ സന്നദ്ധത അറിയിച്ചത്. എന്നാൽ ശബ്‌ദ പരിശോധന ഉടൻ നടത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ശബ്ദ സാമ്പിളുകൾ ഉടൻ ശേഖരിക്കുക അത് തിരുവനന്തപുരം എഫ് എസ് എൽ ലാബിൽ എത്തിച്ച് ബാലചന്ദ്രകുമാർ നൽകിയ ശബ്‌ദ റെക്കോർഡുമായി താരതമ്യപ്പെടുത്തി പരിശോധിക്കുകയാകും ക്രൈം ബ്രാഞ്ച് നീക്കം.
Story Highlights: Rape allegation against director Balachandrakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here