യു.പിയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏറ്റായില്‍ എന്ന സ്ഥലത്ത് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ( 6 years old girl killed)
വിവരമറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് അങ്കിത് കുമാര്‍ അഗര്‍വാള്‍, എസ്.എസ്.പി ഉദയ് ശങ്കര്‍ സിങ് തുടങ്ങിയവര്‍ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
Read Also : ഉത്തര്‍പ്രദേശില്‍ ദേശീയ കായിക താരം മരിച്ച നിലയില്‍; പീഡന ആരോപണവുമായി ബന്ധുക്കള്‍
ആറുവയസുകാരിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശവാസികള്‍ ആഗ്ര-ഏറ്റാ റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസം നേരിട്ടു. പിന്നീട് പൊലീസും നാട്ടുകാരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 45 മിനിറ്റോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്. രണ്ടുദിവസം കൂടി അന്വേഷണത്തിനായി നല്‍കണമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് നാട്ടുകാരെ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരെയെങ്കിലും സംശയിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല.
Story Highlights: 6 year old girl sexually assaulted and killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here