ആത്മഹത്യ ചെയ്ത സജീവിന്റെ വീട് റവന്യു മന്ത്രി സന്ദര്‍ശിച്ചു

ഭൂമി തരംമാറ്റി കിട്ടാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പറവൂര്‍ മൂത്തകുന്നത്തെ സജീവന്റെ വീട് റവന്യു മന്ത്രി കെ.രാജന്‍ സന്ദര്‍ശിച്ചു. മുന്‍ എംഎല്‍എ എസ്.ശര്‍മ, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവര്‍ക്കൊപ്പമാണ് മന്ത്രി സജീവന്റെ വീട്ടിലെത്തിയത്. ആത്മഹത്യക്ക് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രിയ്ക്ക് പരാതി നല്‍കി. ഭൂമി തരംമാറ്റലിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
Story Highlights: The Revenue Minister visited the house of Sajeev
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here