ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (06-02-22)

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ലതാ മങ്കേഷ്‌കറുടെ വിയോഗം; ദേശീയ പതാക താഴ്ത്തിക്കെട്ടും; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം
വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യം രണ്ടുദിവസത്തെ ദുഃഖാചരണം നടത്തും. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും.
ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ തടയും; ഈ മാസം മുതല്‍ കര്‍ശന നിയന്ത്രണം
ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ നല്‍കേണ്ട എന്ന് തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
തനിക്ക് നേരെയുണ്ടായ ജാതീയ വിമര്‍ശനത്തിന് എം.എം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി വോട്ടുപിടിച്ചത്. ജാതി സമവായം എന്ന പേരില്‍ പറയനും പള്ളനും എന്നൊക്കെ എടുത്തുപറഞ്ഞു
മുഖ്യമന്ത്രി തിരിച്ചെത്തി, പുതിയ ആരോപണങ്ങളിൽ പ്രതികരണം ഉണ്ടായേക്കും.
അമേരിക്കയിലെ ചികിത്സക്കും ദുബായ് സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ജനുവരി 15ന് അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലർച്ചെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങള്‍
കേരളത്തിൽ ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം.
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here