പഞ്ചാബില്‍ ആംആദ്മിക്ക് മുന്‍തൂക്കം; ഏറ്റവും പിറകില്‍ ബിജെപി; എബിപി ന്യൂസ് സര്‍വേ ഫലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സര്‍വേ. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേയിലാണ് ആംആദ്മി 55 മുതല്‍ 63 സീറ്റ് വരെ നേടുമെന്ന് പ്രവചനം. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ച കോണ്‍ഗ്രസിന് 24 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ശിരോമണി അകാലിദള്‍ 20 മുതല്‍ 26 വരെ സീറ്റ് നേടും. മൂന്ന് മുതല്‍ 11 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലാണെന്നും സര്‍വേ പറയുന്നു.
പഞ്ചനദികളുടെ നാട്ടില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമ്പോള്‍ ഒന്നര വര്‍ഷത്തോളം നീണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറെ നിര്‍ണായകമാണ്. അതിനിടെ സംസ്ഥാനത്ത് എഎപിക്ക് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മന്‍ പ്രതികരിച്ചു. മുന്‍ സര്‍ക്കാര്‍ മണിമാളികയിലിരുന്നാണ് ജനങ്ങള്‍ക്ക് വേണ്ടി ഭരിച്ചതെന്നും കൊട്ടാരത്തിന്റെ വാതിലുകള്‍ നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി തുറന്നിട്ടില്ലെന്നും മന്‍ ആഞ്ഞടിച്ചു.
Read Also : പഞ്ചാങ്കം; യുപിയില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും
അകാലിദള്‍ ശക്തികേന്ദ്രമായി ലാംബിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്നിന്റെ വാക്കുകള്‍. ധുരിയില്‍ നിന്നാണ് മന്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. നിലവില്‍ സംഗ്രൂരില്‍ നിന്നുള്ള എംപിയാണ് ഭഗ്വന്ത് മന്‍. ദിനംപ്രതി എഎപിയുടെ വിജയ സാധ്യതകള്‍ മെച്ചപ്പെടുകയാണെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ആലോചിക്കുന്നവര്‍ തങ്ങളുടെ വോട്ടുകള്‍ പാഴാക്കണോ എന്ന് ചിന്തിക്കുകയാണെന്നും പഞ്ചാബിലെ വോട്ടര്‍മാര്‍ ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: aap punjab, punjab polls 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here