ബജറ്റ് സമ്മേളനം: ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയിൽ ഇന്ന് മറുപടി നൽകും. 12 മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ് ലോക്സഭയിൽ നടന്നത്. 2022 ലെ ബജറ്റ് സമ്മേളനം ജനുവരി 31 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ആരംഭിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയും നടക്കും.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ല എന്ന സൂചന നൽകുന്നതായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. എല്ലാവരുടെയും കൂടെ എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യവുമായി സർക്കാർ അടുത്ത 25 കൊല്ലത്തെ വികസന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി ഇതു തടയാനുള്ള നടപടികളാണ് സർക്കാർ എടുക്കുന്നത്. ഹജ്ജയാത്രയ്ക്ക് പോകുന്ന സ്ത്രീകൾക്കുണ്ടായിരുന്ന തടസ്സങ്ങളും സർക്കാർ നീക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
കൊവിഡിനെതിരെ ഒരു ടീമായി രാജ്യം പോരാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സീനുകൾ ലോകത്തെയാകെ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. 2,60,000 കോടി മുടക്കി സൗജന്യ ഭക്ഷ്യധാന്യം പാവപ്പെട്ടവർക്ക് വിതണം ചെയ്തു. പതിനൊന്ന് കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ വീതം നല്കി. ഇന്ത്യ വീണ്ടും സാമ്പത്തി വികസനത്തിൻറെ പാതയിലെന്നും രാഷ്ട്രപതി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയ്ക്കിടയിലും നിരവധി പേരെ മടക്കിക്കൊണ്ടു വരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ സേനകൾക്കു വേണ്ട ഉപകരണങ്ങളിൽ എൺപതു ശതമാനവും രാജ്യത്തിനകത്ത് നിർമ്മിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
Story Highlights: pm-modi-to-reply-on-motion-of-thanks-to-president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here