Advertisement

പച്ച വെള്ളത്തിലിട്ടാൽ ചോറാകുന്ന നെല്ല്; കോഴിക്കോട് പാടശേഖരത്തിൽ വിളഞ്ഞ മാജിക്കൽ റൈസ്…

February 8, 2022
2 minutes Read

ഒരു നേരമെങ്കിലും ചോറില്ലാതെ നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. നല്ല വേവിച്ചെടുത്ത ചോറും കറിയും മോരും ചേർത്ത് ഉണ്ണുന്നത്ത് തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നുതന്നെയാണ്. എന്നാൽ അരി വേവിക്കാതെ ചോറ് കഴിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് നമ്മുടെ ഉത്തരം. എങ്കിൽ ഇനി മുതൽ അങ്ങനെ പറയാൻ വരട്ടെ…. ഇനി വേണമെങ്കിൽ വേവിക്കാതെയും ചോറ് ഉണ്ണാം. അതിന് നമുക്ക് കോഴിക്കോട് വെള്ളന്നൂർ സംഘത്തിലെ പാട ശേഖരത്തിലൂടെ ഒന്ന് പോകാം…

ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു സാധാരണ നെൽവയൽ ആണിത്. നടുന്നതും വിളവെടുക്കുന്നതുമെല്ലാം സാധാരണ നെൽകൃഷിപോലെ തന്നെ. പക്ഷെ ഇവിടെ കാണുന്ന ഈ നെൽച്ചെടി ഒരു വരത്തനാണ്. അസം വയലുകളിൽ കാണുന്ന ആഘോനി ബോറ എന്ന നെല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. എന്താണ് ഈ നെല്ലിന്റെ പ്രത്യേകത എന്നല്ലേ.. ഇതിനെ വേവിക്കാതെ തന്നെ ചോറ് ആക്കാം.

ഈ അപൂർവ്വയിനം നെൽവിത്തിനെ അസമിൽനിന്നെത്തിച്ച് കൃഷിയിൽ വേറിട്ടൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് കോഴിക്കോട് വെള്ളന്നൂർ സ്വദേശിയായ സുനിൽകുമാർ. മാജിക്കൽ റൈസ് എന്നറിയപ്പെടുന്ന അഘോനി ബോറയുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം…

അസമിലെ ആദിവാസി ഉപയോഗിക്കുന്ന നെല്ലാണിത്. ബന്ധുവായ പട്ടാളക്കാരൻ വഴിയാണ് സുനിൽ ഈ നെല്ല് കോഴിക്കോട് എത്തിച്ചത്. കൊയ്‌തെടുക്കുന്ന നെല്ല് കുത്തി അരിയാക്കി സൂക്ഷിക്കാം. എന്നാൽ സാധാരണ അരി വേവിക്കുന്നത് പോലെ വേവിക്കേണ്ട ആവശ്യം ഇല്ല. പച്ച വെള്ളത്തിൽ ഇട്ടാൽ മതി ചോറ് റെഡിയാകും. കൗതുകം തോന്നുമെങ്കിലും ഇന്ന് കോഴിക്കോടെ ഈ പാടശേഖരം അതിനുള്ള തെളിവാണ്.

Read Also : റോഷ്‌നി ഇപ്പോൾ വൈറലാണ്; ശാസ്ത്രീയമായ പാമ്പുപിടിത്തത്തിലൂടെ ശ്രദ്ധേയമായി റോഷ്‌നി…

ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇങ്ങനെയൊരു നെൽവിത്തിനെ കുറിച്ച് സുനിൽ അറിയുന്നത്. ഇത് വേവിക്കാതെ ഉപയോഗിക്കാം. വിത്തിട്ട് ഏകദേശം 140 ദിവസത്തിന് ശേഷമാണ് ഇത് വിളവെടുക്കുന്നത്. മലയാളികളുടെ സ്വന്തം പുത്തരി ചോറിനോളം പോന്ന സ്വാദും രുചിയും തന്നെയാണ് അസമിൽ നിന്നെത്തിയ അഘോരി ബോറയ്ക്കും. ഏതായാലും സുനിൽ വെള്ളന്നൂരിന്റെ വൈവിധ്യമായ കൃഷി രീതികൾ പുതിയൊരു മുന്നേറ്റം തന്നെയാണ് മലയാളിക്ക് സമ്മാനിക്കുന്നത്.

Story Highlights: aghoni bora rice grains that need no cooking unveiled in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top