ട്രെക്കിംഗിന് പോകുമ്പോൾ കൈയിൽ കരുതേണ്ടത് എന്തെല്ലാം ?

സാഹസിക യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാകും. കാടും മലയുമെല്ലാം താണ്ടിയുള്ള യാത്രകൾ അൽപം ദുഷ്‌കരമാണെങ്കിലും അത്തരം യാത്രകൾ നൽകുന്ന സൗഹൃദങ്ങളും, ആത്മവിശ്വാസവും, സന്തോഷവും പകരം വയ്ക്കാനില്ലാത്തവയാണ്. എന്നാൽ ചില അപകടങ്ങളും ഇത്തരം യാത്രകളിൽ പ്രതീക്ഷിക്കണം. ( things to carry while trekking )
ഏത് പ്രതികൂല സാഹചര്യവും നേരിടാൻ ട്രെക്കിംഗിന് പോകുന്ന യാത്രികർ കൈയിൽ കരുതേണ്ട ചില വസ്തുക്കളുണ്ട്. ട്രെക്കിംഗ് സാമഗ്രികൾക്കൊപ്പം അവ കൂടി കൈയിൽ കരുതിയാൽ വഴിതെറ്റിയും കുടുങ്ങിയും മറ്റും ഒറ്റയ്ക്കാവുന്ന സമയത്ത് ജീവൻ നിലനിർത്താൻ ഈ വസ്തുക്കൾ സഹായകമാകും.
Read Also : ബാബുവിന്റെ രക്ഷ്‌ക്കായി ആർമി സംഘം ; രക്ഷാപ്രവർത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും
- ഐഡന്റിറ്റി കാർഡ്
- ബാക്ക്പാക്ക്, റെയിൻ കവർ
- ഡേ പാക്ക്, റെയിൻ കവർ
- ഒരു ലിറ്ററിന്റെ പെറ്റ് വാട്ടർ ബോട്ടിൽ അല്ലെങ്കിൽ ഹൈഡ്രേഷൻ പാക്ക്
- ട്രെക്കിംഗ് ഷൂസ്
- എൽഇഡി ടോർച്ച്/ ഹെഡ് ലാംപ്
- റെയിൽ കോട്ട്
- പെട്ടെന്ന് ഉണങ്ങുന്ന തരത്തിലുള്ള രണ്ട് ടീഷർട്ടുകളും, പാന്റ്‌സും
- ജാക്കറ്റ്
- സൺ ക്യാപ്പ്, തൂവാല
- ഗ്ലൂക്കോസ്, ചോക്ലേറ്റ്, ബിസ്‌ക്റ്റുകൾ, എനർജി ബാർ, മിഠായികൾ, ഉണങ്ങിയ പഴങ്ങൾ, നട്ട്‌സ്
- ഫസ്റ്റ് എയ്ഡ് കിറ്റ്
- സ്ഥിരം കഴിക്കുന്ന മരുന്നുകൾ
- ആന്റിഫംഗൽ ക്രീം
- പവർ ബാങ്ക്
ഇതിൽ മൊബൈൽ ഫോൺ, വെള്ളം, ഡ്രൈ ഫ്രൂട്ട്‌സ്, എനർജി ബാർ, ബിസ്‌ക്റ്റുകൾ പോലുള്ളവ അരയോട് ചേർത്ത് ശരീരത്തിനൊപ്പം തന്നെ നിൽക്കുന്ന വെയിസ്റ്റ് ബാഗിലോ മറ്റോ സൂക്ഷിക്കുന്നതാണ് നല്ലത്. ബാഗോ മറ്റോ നഷ്ടപ്പെട്ടാലും ജീവൻ നിലനിർത്താനും സഹായം അഭ്യർത്ഥിക്കാനും ഇതിലൂടെ സാധിക്കും.
Story Highlights: things to carry while trekking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here