Advertisement

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു

February 9, 2022
1 minute Read
drunk man catch snake

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. python.

കോഴിക്കോട് കൊയിലാണ്ടിയിലാണ് മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകിൽ വച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കഴിഞ്ഞമാസം 30 ന് രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്‌കൂട്ടറിൽ വരുന്ന വഴിയാണ് ജിത്തു പെരുമ്പാമ്പിനെ വഴിയരികിൽ കാണുന്നത്. ഉടൻ വണ്ടി നിർത്തി പാമ്പിനെയെടുത്ത് പിന്നിലെ സീറ്റിൽ വയ്ക്കുകയായിരുന്നു.

Read Also : ലതാ മങ്കേഷ്‌കറും ക്രിക്കറ്റിനോടുള്ള പ്രണയവും;1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്

പൊലീസുകാർക്ക് ജിത്തു നൽകിയ പാമ്പിനെ പൊലീസ് വനപാലകർക്ക് കൈമാറി. വനപാലകർക്ക് നൽകിയ പാമ്പിനെ കാട്ടിൽ വിട്ടിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാമ്പിനെ കിട്ടിയതിന് പിന്നിൽ അങ്ങനെയൊരു കഥയുണ്ടെന്ന് വനം വകുപ്പ് അറിയുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlights: drunk-man-with-python-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top