Advertisement

സില്‍വര്‍ ലൈന്‍; ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം

February 9, 2022
1 minute Read
silver line

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം. പദ്ധതിക്കുവേണ്ടി എടുക്കുന്ന വായ്പാ തിരിച്ചടവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ല. പദ്ധതി ചെലവ് വര്‍ധിച്ച് അധിക വായ്പയെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം വ്യക്തമാക്കി.

പദ്ധതിക്കുവേണ്ടി നീതി ആയോഗ് പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി റാവു ഇന്ദര്‍ ജിത് സിംഗ് ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ മറുപടിയില്‍ അറിയിച്ചു.

അതേസമയം പദ്ധതിയുടെ കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാന്‍ സാധ്യതയുണ്ടെന്നും പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി റെയില്‍വേ രംഗത്തെത്തിയിരുന്നു. ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ വായ്പാ ബാധ്യത പ്രതിസന്ധിയിലാകും.

Read Also : പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും

സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച മതിയായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തില്ലെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. പദ്ധതിയുടെ നിക്ഷേപ പൂര്‍വ പരിപാടികള്‍ക്കാണ് അനുമതി നല്‍കിയത്. സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യതകള്‍ കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കു.

Story Highlights: silver line

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top