കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; ഒരാളെ കാണാനില്ല

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കാറിലുണ്ടായ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഒഴുകിപ്പോയെന്ന സൂചനയാണ് പുറത്തുവരുന്നത്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ വ്യക്തതയില്ല.
പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്.
Story Highlights: The car overturned into a canal, killing two people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here