ആപ്പിളിന്റെ അണിയറയിൽ പുതിയൊരു ഡിവൈസ്; ആപ്പിള്‍ സ്വന്തമായി വികസിപ്പിക്കുന്ന എആര്‍-വിആര്‍ ഹെഡ്‌സെറ്റുകൾ…

ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ഉപഭോക്താക്കൾ ആപ്പിളിന്റെ എല്ലാ അപ്ഡേഷനും കാത്തിരിക്കുന്നത്. എങ്കിൽ ആപ്പിൾ ആരാധകർക്ക് ഇത് ഒരു സന്തോഷ വാർത്തയാണ്. ആപ്പിള്‍ സ്വന്തമായി വികസിപ്പിക്കുന്ന എആര്‍/ വിആര്‍ ഹെഡ്‌സെറ്റുകൾ ഈ വര്‍ഷം അവസാനത്തോടെയോ 2023 ലോ പുറത്തിറക്കിയേക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഹെഡ്‌സെറ്റുകള്‍ക്കായി മാത്രമായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പക്ഷെ വരാനിരിക്കുന്ന ഈ ഹെഡ്‌സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതായിരിക്കില്ല. പകരം ഡെവലപ്പർമാർക്കും ബിസിനസ്സ് ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതായിരിക്കും. ഹെഡ്‌സെറ്റിന്റേതെന്ന് കരുതുന്ന റിയാലിറ്റി ഓഎസ് ആപ്പ് സ്റ്റോര്‍ അപ് ലോഡ് ലോഗ്‌സില്‍ കണ്ടെത്തിയതായാണ് മാക്ക് റൂമേഴ്‌സിന്റെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ആര്‍ഓഎസ് എന്നാണ് ഇതിന്റെ പേര് പ്രചരിച്ചിരുന്നത്. റിയാലിറ്റി ഓപ്പറേറ്റിങ് സിസ്റ്റം എന്നര്‍ത്ഥമാക്കുന്ന ഈ ഉപകരണത്തിൽ 15 ക്യാമറാ മോഡ്യൂളുകള്‍ ഉണ്ടാകും. ഐ ട്രാക്കിങ്, ഐറിസ് റെക്കഗ്നിഷന്‍ പോലുള്ള സംവിധാനങ്ങളും ഇതിലുണ്ട്.
ഒക്യുലസ് ക്വസ്റ്റ് എന്ന വിആര്‍ ഹെഡ്‌സെറ്റിനോട് സാമ്യമുള്ളതെയിരിക്കും ആപ്പിളിന്റെ ഈ ഹെഡ്സെറ്റ്. ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്നതിന് ചില പ്രോടോ ടൈപ്പുകളില്‍ എക്‌സ്റ്റേണല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 2000 ഡോളറിനും 3000 ഡോളറിനും ഇടയിലാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന വില. അതായത് ഇന്ത്യൻ റുപ്പി 1,49,995 രൂപ യ്ക്കും 2,24.932 രൂപയ്ക്കും ഇടയിൽ. ഭാരം കുറച്ച് ദീർഘ നേര ഉപയോഗിക്കാൻ സൗകര്യത്തോടെയാണ് ഇതിന്റെ നിർമ്മാണം.
Story Highlights: Apple working on realityOS for its upcoming AR/VR headset
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here