Advertisement

തമിഴ്‌നാട് ബിജെപി ഓഫീസിന് നേരെ ബോംബേറ്

February 10, 2022
4 minutes Read

തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ചെന്നൈ ടി നഗറിലെ കമലാലയത്തിൽ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെ മൂന്ന് പെട്രോള്‍ ബോംബുകളെറിഞ്ഞു. കാര്യമായ നാശനഷ്ടമില്ല. (pertrol bomb attack)

15 ദിവസം മുമ്പും സമാനമായ സംഭവം ഉണ്ടായി. ഞങ്ങളുടെ ഓഫീസിന് നേരെ 1.30 ഓടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് കരാട്ടെ ആർ തൈഗരാജൻ പറഞ്ഞു.

ഈ സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന്റെ പങ്കിനെ ഞങ്ങൾ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ഞങ്ങൾ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ബിജെപി അണികൾക്ക് ഇത്തരം കാര്യങ്ങളിൽ ഭയമില്ല. പെട്രോൾ ബോംബ് എറിഞ്ഞത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അജ്ഞാതർ എറിഞ്ഞതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : ലതാ മങ്കേഷ്‌കറും ക്രിക്കറ്റിനോടുള്ള പ്രണയവും;1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും അവരുടെ 79 മത്സ്യബന്ധന ബോട്ടുകളെയും മോചിപ്പിക്കാൻ ഇടപെടണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഏതാനം ആഴ്ചകൾക്കുള്ളിൽ ശ്രീലങ്കൻ നാവികസേന പിടികൂടിയ മൂന്നാമത്തെ സംഭവത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു, സംഭവം സംസ്ഥാനത്തെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: petrol bomb attack Tamil Nadu BJP office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top