Advertisement

450 കിലോഗ്രാം വലുപ്പമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് യുവതി; വീണ്ടും വാർത്തകളിൽ ഇടനേടി മിഷേൽ …

February 10, 2022
3 minutes Read

കടലിൽ മീൻ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ ശ്രമകരമായ ജോലിയാണത്. ചെറിയ കുഞ്ഞൻ മത്സ്യങ്ങളെ പിടിക്കുന്നത് പോലെയല്ല കടലിലെ വമ്പന്മാരുടെ കാര്യം. ചൂണ്ടയിലോ വലയിലോ മത്സ്യത്തെ കുടുങ്ങിയാൽ തന്നെ ആരുടെയെങ്കിലും സഹായമില്ലാതെ അവയെ വലിച്ച് അകത്തോട്ട് ഇടാനും സാധ്യമല്ല. എന്നാൽ 450 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അവരെക്കാൾ അഞ്ചുമടങ്ങ് വലിപ്പമുള്ള മത്സ്യത്തെയാണ് ഒറ്റയ്ക്ക് പിടിച്ചത്.

അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള മിഷേൽ ബാൻസ്വിക്സ് എന്ന വനിതയാണ് മീൻ പിടിച്ച് താരമായത്. മിഷേൽ തന്നെയാണ് ഈ അതിസാഹസിക നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോ ഇപ്പോൾ നിരവധി പേരാണ് പങ്കിട്ടിരിക്കുന്നത്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ആണ് സാധാരണ ആളുകൾ വലിയ മീനുകളെ പിടിക്കുന്നത്. എന്നാൽ 450 കിലോഗ്രാം വലുപ്പമുള്ള മീനിനെ ഒറ്റയ്ക്ക് പിടിച്ച് താരമായിരിക്കുകയാണ് മിഷേൽ.

വളരെയധികം പ്രയാസപ്പെട്ടാണ് മിഷേൽ മീൻ പിടിക്കുന്നത്. 2015 മിഷേൽ ആദ്യമായി കടലിൽ മത്സ്യങ്ങളെ പിടിക്കാൻ തുടങ്ങിയത്. 2019 മിഷേൽ സ്വന്തമായൊരു ബോട്ടും വാങ്ങി. അവരുടെ ചൂണ്ടയിൽ വമ്പൻ മീനുകൾ കുടുങ്ങുന്നത് ഇതാദ്യമായല്ല. ഇതിനു മുമ്പും മിഷേൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 643 കിലോഗ്രാം ഭാരമുള്ള മീനിനെ മിഷേൽ വലയിലാക്കിയത്. പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളിലെ ഏക വനിതാ ക്യാപ്റ്റനും കൂടിയാണ് മിഷേൽ.

എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് മിഷേൽ ഇതിന് പ്രതികരിച്ചത്. പലർക്കും മത്സ്യബന്ധനം ജോലിയോ കൗതുകമോ ആണ്. എന്നാൽ മിഷേലിൽ ഇത് അങ്ങനെയല്ല. അത്രയും ആഗ്രഹിച്ച് ഇഷ്ടത്തോടെയാണ് മിഷേൽ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. അതുകൊണ്ടാണ് പരിശ്രമങ്ങളിൽ തളരാതെ വമ്പൻ മത്സ്യങ്ങളെ പിടികൂടാൻ സാധിക്കുന്നതും. ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ മത്സ്യത്തെയാണ് മിഷേൽ പിടികൂടിയത്. ഏറെ അത്ഭുതത്തോടെയാണ് ഈ വീഡിയോയ്ക്ക് ആളുകൾ പ്രതികരിച്ചത്. മീനിന്റെ അസാമാന്യ വലുപ്പവും ആളുകൾക്ക് കൗതുകമാണ്.

Story Highlights: woman hauls 450 kg bluefin tuna fish onto boat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top