ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; വെസ്റ്റിന്‍ഡീസിന് 96 റണ്‍സ് തോൽവി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. ഇതോടെ മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ രോഹിത് ശര്‍മയ്ക്കായി.
266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ ഒരിക്കല്‍ കൂടി തുടക്കം തകര്‍ന്ന ഇന്ത്യയ്ക്ക് മധ്യനിര രക്ഷയായപ്പോള്‍ 266 റണ്‍സ് വിജയലക്ഷ്യമാണ് ടീം വെസ്റ്റിന്‍ഡീസിന് മുന്നില്‍ വെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൃത്യം 50 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി.
Story Highlights: india-vs-west-indies-3rd-odi-live-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here