രാജ്ഭവനെ ആര്‍എസ്എസ് ഓഫീസാക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്ന് കെ മുരളീധരന്‍

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. രാജ്ഭവനെ ആര്‍ എസ് എസ് ഓഫിസാക്കി മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നതിന്റെ പ്രത്യുപകാരമായാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്നാണ് ആരോപണം. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചില കൂട്ടുകെട്ടുകളുണ്ട്. ഏതായാലും ലോകായുക്തയുടെ പല്ലും നഖവും എടുത്തുകളഞ്ഞു. കഴിയുന്ന എല്ലാ വേദികളിലും ഇതിനെതിരെ യു ഡി എഫ് നിയമപോരാട്ടം തുടരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയ്ക്ക് പരിഗണിക്കാനാകൂ എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഒപ്പ് വെച്ചതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബില്‍ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Story Highlights: k muraleedharan slams arif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here