Advertisement

മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

February 11, 2022
2 minutes Read

മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാണ് ഹര്‍ജി. ഹര്‍ജിക്കാരന്റെ തുടര്‍വാദം കേള്‍ക്കും. സഹായം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്. ശശികുമാറാണ് ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയും 18 മന്ത്രിമാരുമാണ് എതിര്‍കക്ഷികള്‍. ഈ ഹര്‍ജി പരിഗണനയിലുള്ളത് കൊണ്ടാണ് ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. (pinarayi vijayan)

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിനെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്റ്റേയില്ലെന്ന് കേരള ഹൈക്കോടതി ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് തടസമില്ല. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്നുള്ള പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്.

ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐയുടെ എതിര്‍പ്പില്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: Lokayukta will consider the petition against the Chief Minister today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top