പ്രധാനമന്ത്രി ഗോവയിലെ ജനങ്ങളെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നു; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി, തൊഴിൽ തുടങ്ങിയ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ വ്യതിചലിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടി മണിക്കൂറുകള്‍ക്കുള്ളില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഗോവയെ മോചിപ്പിക്കാമായിരുന്നുവെന്നും എന്നാല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ 15 വര്‍ഷമെടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നെഹ്‌റുവിനെ മാത്രമല്ല, കോണ്‍ഗ്രസ്സിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചു. അക്കാലത്തെ സാഹചര്യവും രണ്ടാം ലോകമഹായുദ്ധാനന്തരം എന്താണ് സംഭവിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും ഗാന്ധി പറഞ്ഞു.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ഫെബ്രുവരി 14ന് നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളുടെ ആവശ്യമില്ലെന്നും മർഗോവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“തൊഴിൽ, പരിസ്ഥിതി തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഗോവയെ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് മോദി ഗോവയിൽ വന്നത്… പരിസ്ഥിതിയെയും തൊഴിലവസരങ്ങളെയും കുറിച്ച് അദ്ദേഹം എന്തെങ്കിലും സംസാരിച്ചോ? ബിജെപിയുടെ പ്രകടനപത്രികയിൽ പരിസ്ഥിതിയെക്കുറിച്ച് ഒരു വാക്കും ഇല്ല,” ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ടൂറിസം വ്യവസായത്തിനും പരിസ്ഥിതിക്കും വേണ്ടി എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി പറയണം. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കാൻ അവരുടെ സർക്കാർ 15 വർഷമെടുത്തുവെന്ന് വ്യാഴാഴ്ച മപുസയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു.
ഈ പരാമർശത്തിൽ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഗാന്ധി പറഞ്ഞു, “സ്വാതന്ത്ര്യസമര സേനാനികൾ ഈ വിഷയത്തെ പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാദമിക് വിദഗ്ധർ ഇതിനെക്കുറിച്ച് സംസാരിച്ചു. സങ്കടകരമായ വസ്തുത പ്രധാനമന്ത്രിക്ക് അന്നത്തെ ചരിത്രം മനസ്സിലായില്ല എന്നതാണ്. പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല- രണ്ടാം ലോകമഹായുദ്ധം. പരിസ്ഥിതി, തൊഴിൽ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് അദ്ദേഹം ഗോവയിലേക്ക് വരുന്നത്.
കോൺഗ്രസിന് ജനങ്ങൾ നൽകിയ ജനവിധി തട്ടിയെടുത്താണ് ബിജെപി ഗോവയിൽ അധികാരത്തിലെത്തുകയും കഴിഞ്ഞ അഞ്ച് വർഷം ഭരിക്കുകയും ചെയ്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഗോവയിൽ കോൺഗ്രസിന് പൂർണ്ണഭൂരിപക്ഷം ലഭിക്കുമെന്നും സഖ്യത്തിന്റെ പ്രശ്‌നമില്ലെന്നും, ഗോവയിൽ ജനങ്ങൾ കോൺഗ്രസിനൊപ്പമാണ് കോൺഗ്രസ് സർക്കാർ ഇത്തവണ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: pm-modis-job-is-to-distract-people-from-real-issues-rahul-gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here