Advertisement

രാഹുല്‍ ബജാജ് അന്തരിച്ചു

February 12, 2022
1 minute Read

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പുനെയില്‍ വെച്ചായിരുന്നു അന്ത്യം. ബജാജ് ഗ്രൂപ്പ് രാഹുല്‍ ബജാജിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജിന്റെ മുഖമായ രാഹുല്‍ ബജാജിനെ രാജ്യം 2001ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് രാഹുല്‍ ബജാജ് ഓട്ടോ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. ഹൃദയ സംബന്ധമായ രോഗത്തിനൊപ്പം ന്യുമോണിയ കൂടി ബാധിച്ച രാഹുല്‍ ബജാജിനെ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജ്യസഭാ എംപിയായും രാഹുല്‍ ബജാജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ബജാജ്, ദീപ ബജാജ് എന്നിവര്‍ മക്കളാണ്. രൂപ ബജാജാണ് ഭാര്യ.

രാഹുല്‍ ബജാജിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും കോണ്‍ഗ്രസ് അറിയിച്ചു. നെഹ്‌റു കുടുംബവുമായി രാഹുല്‍ ബജാജിന്റെ കുടുംബം വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

Story Highlights: rahul bajaj passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top