രാജസ്ഥാനിൽ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷൻ മാറും; സ്ഥിരീകരിച്ച് ഫ്രാഞ്ചൈസി ഉടമ

വരുന്ന സീസണിൽ മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് പൊസിഷൻ മാറും. പാതിമലയാളിയായ ദേവ്ദത്ത് പടിക്കലിനെ ടീമിലെത്തിച്ചതോടെ സഞ്ജു കളിച്ചിരുന്ന മൂന്നാം നമ്പറിൽ ദേവ്ദത്ത് കളിക്കുമെന്ന് ടീം ഉടമ മനോജ് ബദലെ പറഞ്ഞു. സഞ്ജു നാലാം നമ്പറിലേക്കിറങ്ങും. ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.
രണ്ട് ഫസ്റ്റ് ചോയ്സ് ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ഉള്ളപ്പോൾ ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപ മുടക്കി ടീമിലെത്തിച്ചത് വ്യാപകമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി മനോജ് ബദലെ രംഗത്തുവന്നത്.
ലേലത്തിൽ ഇതുവരെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ഏറ്റവുമധികം തുക ലഭിച്ചത്. കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു.
Story Highlights: sanju samson bat at 4 rajasthan royals ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here