Advertisement

സ്കൂളുകൾ മറ്റന്നാൾ തുറക്കും; ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും

February 12, 2022
1 minute Read

സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകളാണ് മറ്റന്നാൾ ആരംഭിക്കുക. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. (v shivankutty)

ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുക.

Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.

പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

Story Highlights: schools-will-reopen-monday-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top