Advertisement

ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂര്‍ത്തിയാകും

February 13, 2022
2 minutes Read

ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) ഇന്ന് പൂര്‍ത്തിയാകും. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുക. ലേലപ്പട്ടികയില്‍ 98 മുതല്‍ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ (IPL franchises) ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ്.ശ്രീശാന്ത്, അജിങ്ക്യ രഹാനെ, ജയദേവ് ഉനാദ്കട്ട്, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവര്‍ ഇന്നത്തെ പട്ടികയിലുണ്ട്.

Story Highlights: The IPL megastar auction ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top