രാജ്യത്ത് 34,113 പേർക്ക് കൂടി കൊവിഡ്; 91,930 പേർക്ക് രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 346 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,09,011 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനം. (Covid 19)
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
പുതിയ കണക്ക് പ്രകാരം കര്‍ണാടകയിൽ 2,372 കേസുകളും, തമിഴ്‌നാട്ടില്‍ 2,296കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3,502 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ അസമില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
രാത്രി യാത്ര നിരോധനം സാമൂഹിക-മത സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയും ഒഴിവാക്കി. ജമ്മുകശ്മീരിലെ കോളജുകളും ഇന്ന് മുതല്‍ തുറക്കും.
Story Highlights: india-covid-tally-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here