മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്

ബിജെപി അധികാരത്തിലെത്തിയാല്‍ മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ‘വ്യവസ്ഥകളില്‍ വരുന്ന മാറ്റത്തോടെ സംസ്ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടും’. അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ ലാംഗ്താബാലിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
‘കേന്ദ്രമന്ത്രിസഭയില്‍ ഒരു മന്ത്രിക്കെതിരെയും ഒരു അഴിമതി ആരോപണവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. ഭരണവ്യവസ്ഥയില്‍ മാറ്റം വരുത്തി ഈ സംസ്ഥാനത്തെ അഴിമതിയെയും ഞങ്ങള്‍ ഇല്ലാതാക്കും. ബിജെപി നടത്തിയ ഭരണത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ കാര്യങ്ങളില്‍ വികസനമുണ്ടായി. റോഡ്, റെയില്‍, വായു ഗതാഗതം എന്നിവയില്‍ ബിജെപി കാര്യമായ വികസനം കൊണ്ടുവന്നു’. അദ്ദേഹം പറഞ്ഞു.
അതേസമയം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരെയും പ്രതിരോധമന്ത്രി ഓര്‍മിച്ചു. ‘ഇന്ന് പുല്‍വാമ ധീരരക്തസാക്ഷികളുടെ ഓര്‍മദിനമാണ്. 2019ല്‍ പുല്‍വാമയില്‍ ധീരരക്ഷസാക്ഷിത്വം വരിച്ച ജവാന്മാരുടെ ധൈര്യവും ത്യാഗവും രാജ്യമൊരിക്കലും മറക്കില്ല’. രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
पुलवामा में २०१९ में मारे गए CRPF के बहादुर जवानों के बलिदान को यह देश कभी नहीं भूलेगा। उनके प्रति मैं अपनी श्रद्धांजलि अर्पित करता हूँ ।
— Rajnath Singh (@rajnathsingh) February 14, 2022
Read Also : പഞ്ചാബ് തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ റാലിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി
അതിനിടെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40-ലധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി ഇന്ന് പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുന്നില്ലെന്നും ശാരദാ ദേവി പറഞ്ഞു.
Story Highlights: rajnath singh, manipur, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here