Advertisement

താണ്ടിയത് 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും; രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ തേടി ഒരാൾ….

February 14, 2022
2 minutes Read

ഇന്ന് രാജ്യം പുൽവാമ ആക്രമണത്തിന്റെ മൂന്നാം ആണ്ടിലാണ്. രാജ്യം വേദനയോടെ ഓർക്കുന്ന ദിവസം. രാജ്യത്തിനായും രാജ്യ സുരക്ഷയ്ക്കായും നമുക്കോരോരുത്തർക്കും വേണ്ടി ജീവൻ വെടിഞ്ഞ ജവാന്മാരെ ആദരവോടെ രാജ്യം ഓർക്കുകയാണ്. ഇന്നേ ദിവസം നമ്മൾ പരിചയപ്പെടേണ്ട ഒരാളുണ്ട്. പേര് ഉമേഷ് ഗോപിനാഥ് ജാദവ്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ ഓർമകളിലൂടെ ഒരു യാത്ര അതാണ് ഉമേഷ് നടത്തുന്നത്. 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്ന് ഉമേഷ് ഗോപിനാഥ് ജാദവ് യാത്ര തുടരുകയാണ്.

മൂന്ന് വർഷം കൊണ്ട് ഒരു ലക്ഷത്തി പതിനയ്യായിരം കിലോമീറ്റർ അദ്ദേഹം താണ്ടി. കണ്ടുമുട്ടിയത് 142 രക്തസാക്ഷി കുടുംബങ്ങളെ.. 2019 ഏപ്രിൽ 9 നാണ് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ തേടി യാത്ര ആരംഭിച്ചത്. ഒന്നാം ലോക മഹായുദ്ധം മുതൽ ഗ്യാൽവൻ വരെ പിറന്ന മണ്ണിനായി ജീവൻ വെടിഞ്ഞവരുടെ വീടുകൾ തേടി ഉമേഷ് എത്തി. രക്ത സാക്ഷികളോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ഭൂപടം നിർമ്മിക്കാൻ അവരുടെ വീടുകളിൽ നിന്നും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിൽ ഫ്ലാറ്റ് പോയിന്റിൽ നിന്നും മണ്ണ് ശേഖരിച്ചു. അത് പുൽവാമയിലെ എത്തിക്കുന്നതോടെ ഉമേഷ് യാത്ര പൂർത്തിയാക്കും.

“അദ്ദേഹത്തെ കണ്ടപ്പോൾ ഞെട്ടിപോയി. ഓരോ ജവാന്മാരുടെയും വീട്ടിൽ പോയി മണ്ണുകൾ ശേഖരിച്ച് ഒരു കാലത്തിലാക്കി അദ്ദേഹം സൂക്ഷിക്കുകയാണ്. അത്രയും ബഹുമാനത്തോടെയും ആദരവോടെയുമാണ് അദ്ദേഹം അത് സൂക്ഷിക്കുന്നത്. അത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയ”തെന്നും മേജർ രവി ഇതേ കുറിച്ച് അഭിപ്രായപ്പെട്ടു.

Read Also : ഓർമയിൽ പുൽവാമ; ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമയിൽ രാജ്യം…

ബംഗളൂരുവിലാണ് ഉമേഷ് താമസിക്കുന്നത്. ഒരു സംഗീതജ്ഞനാണ് അദ്ദേഹം. ഭാര്യയും രണ്ട് മകളും ഉണ്ട്. മൂന്ന് വർഷം നീണ്ട യാത്രയ്ക്ക് ആകെ ചെലവായത് രണ്ടായിരം രൂപയാണ്. വണ്ടിയുടെ പെട്രോൾ മുതൽ ഭക്ഷണവും താമസവും വരെ പൊതുസമൂഹം നൽകി. ഇന്ത്യൻ സമൂഹത്തിന്റെ ദേശസ്നേഹം നേരിട്ടറിഞ്ഞെന്ന് ഉമേഷിന്റെ സാക്ഷ്യപ്പെടുത്തി.

Story Highlights: Umesh Gopinath Jadhav in search of those jawans family, who gave their lives for their homeland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top