Advertisement

മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകിയാല്‍ കാന്‍സറിന് കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പഠനം

February 15, 2022
1 minute Read

വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുന്നത് കാന്‍സറിന് കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പഠനം. ബ്രിട്ടനിലെ ലീഡ്സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. മഞ്ഞുരുകുന്നത് വഴി റേഡോണ്‍ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ശ്വാസകോശ കാന്‍സറിന് കാരണമാകുന്നതാണ് റേഡോണ്‍ വാതകം. റേഡോണ്‍ അന്തരീക്ഷത്തില്‍ പരക്കുന്നത് തടയാന്‍ പേര്‍മഫ്രോസ്റ്റിന് കഴിയും. എന്നാല്‍ വലിയ തോതില്‍ മഞ്ഞുരുകുന്നത് വഴി ഈ സംരക്ഷണം ഇല്ലാതാവുകയും റേഡോണ്‍ പുറന്തള്ളുകയും ചെയ്യും.

Read Also : ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്

പുകവലി കഴിഞ്ഞാല്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന അടുത്ത ഘടകമാണ് റേഡോണ്‍. പെര്‍മാഫ്രോസ്റ്റിനുള്ളില്‍ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കാറില്ല എന്നത് വലിയ ഒരു പ്രത്യേകതയാണ്. അത്രയും കനത്ത മഞ്ഞുപാളിയാണിത്. മാമോത്ത് പോലെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് വൈറസുകളുടേയും ബാക്ടീരിയകളുടേയും കാര്യത്തിലും സംഭവിക്കുന്നത്. വര്‍ഷങ്ങളോളം പെര്‍മാഫ്രോസ്റ്റില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടരാന്‍ ഇതിനാകും. മഞ്ഞുരുകി ഇത്തരം സൂക്ഷ്മാണുക്കള്‍ പുറത്ത് വരുന്നത് വലിയ ദുരന്തത്തിനിടയാക്കുമെന്നും ഗവേഷകര്‍ പറയുന്നു. 2005ല്‍ 32,000 വര്‍ഷം പഴക്കമുള്ള സൂക്ഷ്മകോശ ജീവികളെ പെര്‍മഫ്രോസ്റ്റില്‍ നിന്ന് കണ്ടെടുക്കിട്ടുണ്ട്.

Story Highlights: Thawing permafrost could release cancer-causing gas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top