14 മാസമായി കൊവിഡ് പോസിറ്റീവ്; ഇതുവരെ നടത്തിയത് 78 ടെസ്റ്റുകള്‍

കഴിഞ്ഞ 14 മാസമായി കൊവിഡ് ഭേദമാകാതെ റെക്കോര്‍ഡ് ഇട്ട് 56കാരന്‍. തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കായസനെയാണ് രോഗം വിടാതെ പിന്തുടരുന്നത്. 2020ലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 കൊറോണ ടെസ്റ്റുകളാണ് ഇദ്ദേഹം നടത്തിയത്. ഓരോ തവണയും പോസിറ്റീവ് ആയിട്ട് തന്നെയാണ് കാണിക്കുന്നത്. മുസാഫര്‍ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം കൊറോണ ബാധിച്ച സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ കൊറോണ ഭേദമാകുന്നില്ല എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ലെന്നാണ് മുസാഫര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്.
കൊറോണ സ്ഥിരീകരിച്ച അന്നുമുതല്‍ എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തും.
Read Also : കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
തുര്‍ക്കി ഗവണ്‍മെന്റിന്റെ വാക്‌സിന്‍ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം പിന്നിടാതെ വാക്സിന്‍ നല്‍കില്ല. ഇക്കാരണത്താല്‍ ഇദ്ദേഹത്തിന് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാനും കഴിയുന്നില്ല.
തുടര്‍ച്ചയായി രോഗം വരുന്നതിനാല്‍ ഭാര്യയും മകനുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അസ്വസ്ഥതകള്‍ മാറിയെങ്കിലും കൊറോണ വൈറസിന് തന്റെ ശരീരത്തില്‍ നിന്ന് വിട്ടു പോകാനാകില്ലെന്ന് മുസാഫര്‍ പറയുന്നു. ഭാര്യയേയും മകനേയും ഒന്നു തൊടാന്‍ പോലും കഴിയാത്തത് ഏറെ വേദനാജനകമാണെന്നും മുസാഫര്‍ പറയുന്നു. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം കൊറോണ സ്ഥിരീകരിച്ച വ്യക്തി മുസാഫര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞആഴ്ചയാണ് ഇദ്ദേഹത്തിന് അവസാനമായി പിസിആര്‍ ടെസ്റ്റ് നടത്തിയത്.
Story Highlights: A man from Turkey has set the undesirable record of testing positive for Covid-19 for 14 months in a row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here