കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സർഗാത്മക പ്രതിഷേധവുമായി ഹരിത

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ സർഗാത്മക പ്രതിഷേധവുമായി ഹരിത. ഹിജാബ്,അവകാശം,അഭിമാനം മലപ്പുറത്തിന്റെ പ്രതിരോധം എന്ന പേരിലാണ് ചിത്രം വരച്ചും, പാട്ടുകൾ പാടിയും ഹരിത പ്രവർത്തകർ പ്രതിഷേധിച്ചത്. ( hairtha protest again hijab ban )
മാന്യമായ വസ്ത്രധാരണം നടത്താനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ തടയിട്ട് വസ്ത്ര സ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള ഭരണകൂട നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് ഹരിത പ്രതിഷേധത്തിലൂടെ പറയുന്നു.
ഹിജാബ് അവകാശം അഭിമാനം മലപ്പുറത്തിന്റെ പ്രതിരോധം പേരിൽ മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടത്തിയ പരിപാടിയിലൂടെ പാട്ടുപാടിയും ചിത്രം വരച്ചും മുദ്രവാക്ക്യങ്ങൾ മുഴക്കിയുമാണ് ഹരിത പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
Read Also : ക്ഷേത്ര മണിനാദം നിയന്ത്രിക്കുന്ന സർക്കുലർ പിൻവലിച്ച് കർണാടക
വിഷയത്തിൽ പ്രാദേശിക തലത്തിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിത.
Story Highlights: hairtha protest again hijab ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here