Advertisement

ഡെല്‍നയെ തോളില്‍ത്തട്ടി അഭിനന്ദിച്ച് കെ. സുധാകരന്‍

February 16, 2022
1 minute Read

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന് ഒരു ജനറല്‍ സീറ്റില്‍ വിജയം ഉറപ്പാക്കിയ ഡെല്‍ന തോമസിനെ ഷാള്‍ അണിയിച്ച് പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യുവിന് ഒരു ജനറല്‍ സീറ്റ് ലഭിക്കുന്നത്.

രാഷ്ട്രീയത്തില്‍ നില്‍ക്കണമെന്നും ഭാവിയില്‍ ഒരു സ്റ്റാര്‍ ആയി മാറണമെന്നും ഡെല്‍നയോട് കെ. സുധാകരന്‍ പറഞ്ഞു. അദ്ദേഹം തോളില്‍ തട്ടിയായിരുന്നു ഡെല്‍ന തോമസിനെ അഭിനന്ദിച്ചത്. 1985ല്‍ എം. മണികണ്ഠനാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ജനറല്‍ സീറ്റില്‍ അവസാനമായി ജയിച്ച കെഎസ്‌യു പ്രവര്‍ത്തകന്‍.

Read Also : ഹിജാബ് വിഷയത്തിലുള്ള സംഘര്‍ഷം രാജ്യത്തിന് അപമാനം; കെ. സുധാകരന്‍

കോളേജിലെ എസ്എഫ്‌ഐയുടെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ഥിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കോളേജില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ സ്ഥാനാര്‍ഥിയെ ബാലറ്റില്‍ നിന്ന് ഒഴിവാക്കിയതായും ഈ സീറ്റില്‍ മത്സരമുണ്ടാകില്ലെന്നും റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി. ഇതോടെയാണ്, 37 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന് ഒരു ജനറല്‍ സീറ്റില്‍ വിജയം ഉറപ്പായത്.

ജനറല്‍ സെക്രട്ടറി, തേഡ് ഡിസി റെപ്, ഫസ്റ്റ് പിജി റെപ് എന്നീ സ്ഥാനങ്ങളിലേക്കു മാത്രമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ മത്സരം. ചെയര്‍മാന്‍ ഉള്‍പ്പെടെ മറ്റെല്ലാ സീറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. എസ്എഫ്‌ഐ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് പ്രവേശനം ലഭിച്ചത്.

തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ക്ക് കെഎസ്‌യു നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ 4ന് ടിസി വാങ്ങി പോയെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് തലയ്ക്ക് പരിക്കേറ്റു.

Story Highlights: k sudhakaran and delna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top