ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക്; യു എ ഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

യു എ ഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തുകയും കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരികയും ചെയ്തതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു എ ഇയില്‍ 930 പേര്‍ മാത്രമാണ് കൊവിഡ് ബാധിതരായത്. ഒരു മരണം മാത്രമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ രണ്ട് വര്‍ഷക്കാലത്തിനുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ഹോട്ടലുകളും ഷോപ്പിങ് മാളുകളും സിനിമാ തീയേറ്ററുകളും റെസ്റ്റോറന്റുകളം കൊവിഡിന് മുന്‍പുള്ള സമയത്തേത് പോലെ പ്രവര്‍ത്തിച്ചുതുടങ്ങി. ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണത്തിലും സാമൂഹ്യ അകല മാനദണ്ഡങ്ങളിലും ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നത്.
തീയേറ്ററുകളിലും ഷോപ്പിംഗ് മാളുകളിലുമുള്‍പ്പെടെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നീക്കം ചെയ്തിരുന്നു. ഫെബ്രുവരി 15 മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഫെബ്രുവരി 9ന് എന്‍ സി ഇ എം എ അറിയിച്ചിരുന്നു. വിനോദ സ്ഥലങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ആരാധനാലയങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ മുതലായവയ്ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പലതും എടുത്ത് കളഞ്ഞിട്ടുണ്ട്.
Read Also : കരിപ്പൂർ വിമാനത്തവാളത്തിന്റെ റൺവേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കി
വിവാഹം, മരണം മുതലായ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണത്തിലും അയവ് വന്നിട്ടുണ്ട്. എങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകളിലും 100 ശതതാനം ആളുകളെ പ്രവേശിപ്പിക്കാം എന്ന പ്രഖ്യാപനം യു എ ഇയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ സ്റ്റാറ്റസോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധന ഫലമോ ഹാജരാക്കണം. നിയന്ത്രണങ്ങളില്‍ കൂടുതള്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ മുതലായ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: uae more relaxation covid 19 restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here