Advertisement

‘കോണ്‍ഗ്രസ് ചെയ്യുന്നതൊന്നും ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കണ്ട’; നയപ്രഖ്യാപന വിഷയത്തില്‍ ജോര്‍ജ് കുര്യന്‍

February 17, 2022
2 minutes Read

സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതും ഇടാത്തതുമൊക്കെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഭരണഘടനയനുസരിച്ച് അവരത് പരിഹരിക്കുകയും ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ചെയ്ത കാര്യങ്ങളുമായാണ് ഇപ്പോള്‍ വിമര്‍ശനവുമായി എത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

‘ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരുമായി ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിക്കഴിഞ്ഞാല്‍ അത് പറയാന്‍ അവര്‍ക്ക് അവകാശമുണ്ട്. ആ പ്രശ്‌നം അവര്‍ തന്നെ പപരിഹരിക്കുകയും ചെയ്യും. അതാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് ചെയ്യുന്നതെന്താണ്? ഇപ്പോഴുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം അവരുടെ ഭരണകാലത്ത് ചെയ്തതാകാം. അതൊന്നും ബിജെപിയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. മുന്‍പ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് അറിയാം ആരിഫ് മുഹമ്മദ് ഖാന്‍ ആരായിരുന്നുവെന്നത്. അതിന്റെ ‘ചൊരുക്കാണ്’ ഇപ്പോള്‍ കാണിക്കുന്നത്’. ജോര്‍ജ് കുര്യന്‍ 24നോട് പ്രതികരിച്ചു.

Read Also : ഗവര്‍ണര്‍ തലസ്ഥാനത്തെ ബിജെപിയുടെ വക്താവ്; മുഖ്യമന്ത്രിയും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം

നയപ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാത്തതില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്. നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. നാണംകെട്ട ഗവര്‍ണറുടെ നാണംകെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ആളുണ്ടെന്നും ഇക്കാര്യം പല സാഹചര്യങ്ങളിലായി പ്രതിപക്ഷം ആവര്‍ത്തിച്ചുന്നയിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ നാടകം കളിച്ച് കബളിപ്പിക്കുകയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ചെയ്യുന്നത്. തലസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ വക്താവായാണ് ഗവര്‍ണറിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ പറഞ്ഞു.

Story Highlights: george kurian bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top