കുവൈറ്റില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1917 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 4661 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 23,703 പുതിയ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. കുവൈറ്റില്‍ നിലവില്‍ 393 പേര്‍ കൊവിഡ് ചികിത്സയിലും തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 8.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, ആഗോളതലത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ് അണുബാധകളും 75,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : വാക്‌സിനെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര ആന്റിജന്‍ പരിശോധന വേണ്ടെന്ന് ഖത്തര്‍
പുതിയ കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശം പശ്ചിമ പസഫിക് മാത്രമാണ്. ഇവിടെ കൊവിഡ് കേസുകളില്‍ ഏകദേശം 19 ശതമാനം വര്‍ധനവാണുണ്ടായത്. അതിനിടെ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏകദേശം 37% കുറവ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ ഇടിവാണ്. മരണങ്ങളുടെ എണ്ണം മിഡില്‍ ഈസ്റ്റില്‍ 38% ഉം പടിഞ്ഞാറന്‍ പസഫിക്കില്‍ ഏകദേശം മൂന്നിലൊന്നായും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights: kuwait covid, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here