തീയിട്ടത് പണം കിട്ടാത്ത ദേഷ്യത്തിൽ; തൃശൂരിൽ പോസ്റ്റ് ഓഫിസിന് തീയിട്ടയാൾ പിടിയിൽ

തൃശൂർ പെരിങ്ങോട്ട്കരയിൽ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശിയായ സുഹൈൽ ആണ് പിടിയിലായത്.മോഷണം ശ്രമത്തിന് ശേഷമായിരുന്നു പോസ്റ്റ് ഓഫിസ് തീയിട്ടത്. പണം കിട്ടാത്തതിലുള്ള രോഷമാണ് തീയിടാൻ കാരണമെന്ന് പ്രതി പറയുന്നു. ( thrissur post office fire one arrested )
ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസിൽ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയിൽ കണ്ടെത്തിയത്.
Read Also : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതലേ മോഷണം സംശയിച്ചിരുന്നു. പോസ്റ്റ് ഓഫിസിലെ രേഖകളെല്ലാം കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Story Highlights: thrissur post office fire one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here