Advertisement

‘എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ വേണം’; അഭിപ്രായം തേടി ആര്യ രാജേന്ദ്രന്‍

February 18, 2022
2 minutes Read

തിരുവനന്തപുരം നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ‘എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ വേണം…!’ എന്ന് ഓരോ നഗരവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികള്‍ക്കും മേയറെ നേരിട്ട് അറിയക്കാം. പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റിന്റെ ഭാഗമാക്കും. tvmbudget2022@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തില്‍ പങ്കാളികളാകണമെന്നും ആര്യ രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights: Budget Suggestions of Thiruvananthapuram Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top