‘വിഭാഗീയത അവസാനിച്ചിട്ടും ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു’; സിപിഐഎം കരട് റിപ്പോര്‍ട്ടിന് അംഗീകാരം

സിപിഐഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് കരട് റിപ്പോർട്ട് തയാറാക്കിയത്. കരട് റിപ്പോർട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും.
പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.
രണ്ട് ഭാഗങ്ങളാണ് കരട് റിപ്പോര്‍ട്ടിനുള്ളത്. കഴിഞ്ഞ 4 വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖയുടെ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Story Highlights: cpim-state-conference-draft-report-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here