Advertisement

കോടതിയുടെ വെർച്വൽ ഹിയറിങ്ങിനിടെ കോള കുടിച്ച് പൊലീസ്; 100 അഭിഭാഷകർക്ക് കോള കൊടുക്കാൻ വിധി

February 18, 2022
1 minute Read

ഗുജറാത്ത് ഹൈക്കോടതിയുടെ വെർച്വൽ ഹിയറിങ്ങിനിടെ കോള കുടിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ബാർ അസോസിയേഷനിലെ അഭിഭാഷകർക്ക് 100 കാൻ കൊക്കോ–കോള വാങ്ങി നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു.

കഴി‍ഞ്ഞ ദിവസമാണ് സംഭവം. എ.എം.റാത്തോഡ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ വിഡിയോ കോൺഫറൻസിനിടയിൽ എന്തോ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവർ ഇടപെട്ടത്. ട്രാഫിക് ജംഗ്ഷനിൽ റാത്തോഡ് 2 സ്ത്രീകളോട് അപമര്യാദായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നതിനിടെയാണിത്.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

‘കോടതിയിലായിരുന്നെങ്കിൽ ഇദ്ദേഹം കൊക്കോ–കോള കാനുമായി വരുമായിരുന്നോ?’ എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡർ ഡി.എം ദേവ്നാനിയോട് കോടതി ചോദിച്ചു. റാത്തോഡിനു വേണ്ടി ദേവ്നാനി മാപ്പ് പറഞ്ഞു. കൊക്കോ–കോളയുടെ കാനിൽ നിന്നു കുടിക്കുന്നതാണ് താൻ കണ്ടത് എന്നാൽ അതിനുള്ളിൽ എന്താണെന്ന് തനിക്കുറപ്പില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽ വച്ച് റാത്തോഡ് കൊക്കോ–കോള വിതരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ നിർദേശിച്ചു.

Story Highlights: gujarat-hc-directs-cop-sipped-drink-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top